പൊന്നാനി ടി ഐ യു പി സ്കൂളിൽ വിദ്യാർത്ഥികൾക്കായി ക്ലാസ്സ് തല ഗണിത നാടക മൽസരം സംഘടിപ്പിച്ചു. 5, 6, 7 ക്ലാസ്സിലേ കുട്ടികളാണു മൽസരത്തിൽ പങ്കെടുത്തത്. ഗണിത പഠനം നാടകത്തിലൂടേയും അവതരിപ്പിക്കാം എന്നതായിരുന്നു ഓരോ നാടകത്തിന്റേയും ലക്ഷ്യം. ഒന്നാം സ്ഥാനം ആറാം ക്ലാസ്സുകാരും രണ്ടാം സ്ഥാനം അഞ്ചാം ക്ലാസ്സുകാരും നേടിയെടുത്തു. ഹസീന ടീച്ചർ ബെറ്റി ടീച്ചർ ഹെഡ് മാസ്റ്റർ പി വി അബ്ദുൽ ഖാദർ എന്നിവരുടെ മേൽനോട്ടത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്.
No comments:
Post a Comment