Wednesday 16 March 2016

ഇംഗ്ലീഷ്‌ ഫെസ്റ്റ്‌ 2016 : കൊറിയോഗ്രഫി രണ്ടാം സ്ഥാനം പൊന്നാനി ടി ഐ യു പി സ്കൂളിന്

വെള്ളീരി ക്ലസ്റ്റർ സംഘടിപ്പിച്ച ഇംഗ്ലീഷ് ഫെസ്റ്റ് 2016 ൽ കൊറിയോഗ്രഫിയിൽ രണ്ടാം സ്ഥാനം നേടിയ പൊന്നാനി ടി ഐ യു പി സ്ജൂൾ (എൽ പി) വിദ്യാർത്ഥികൾ ട്രോഫിയുമായി. 



ടീം കൊറിയോഗ്രഫി :
തമന്ന ഷെറി
അഫ് ന 
ആസിഫ
ഇർഷാദ്
മുഹമ്മദ് കാസിം
ഷം ന ഷെറിൻ 
സുബൈദത്തുൽ അസ്ലമിയ

ഇംഗ്ലീഷ് മീഡിയം സ്കൂളുകളെ പിന്നിലാക്കി നേടിയ ഈ വിജയത്തിന്റെ ശിൽപികൾക്ക് ഒരായിരം അഭിനന്ദനങ്ങൾ.

ഇംഗ്ലീഷ്‌ ഫെസ്റ്റ്‌ 2016: ന്യൂസ്‌ ഷോ ഒന്നാം സ്ഥാനം ടി ഐ യു പി സ്കൂൾ പൊന്നാനി.

വെള്ളീരി ക്ലസ്റ്റർ സംഘടിപ്പിച്ച ഇംഗ്ലീഷ് ഫെസ്റ്റ് 2016 ൽ ന്യൂസ് ഷോ യിൽ ഒന്നാം സ്ഥാനം നേടിയ പൊന്നാനി ടി ഐ യു പി സ്ജൂൾ (എൽ പി) വിദ്യാർത്ഥികൾ ട്രോഫിയുമായി. 



ടീം ന്യൂസ് ഷോ:
അഫ് ന ഷെറിൻ
ഫാത്തിമത്ത് തൻഹ
മുഹമ്മദ് അൽത്താഫ്
മുഹമ്മദ് അനീഷ്.

ഇംഗ്ലീഷ് മീഡിയം സ്കൂളുകളെ പിന്നിലാക്കി നേടിയ ഈ വിജയത്തിന്റെ ശിൽപികൾക്ക് ഒരായിരം അഭിനന്ദനങ്ങൾ

Wednesday 17 February 2016

ടെറ്റ്നസ്‌ - ഡിഫ് തീരിയ പ്രതിരോധ കുത്തിവെപ്പ്‌ @ ടി ഐ യു പി സ്കൂൾ പൊന്നാനി.

ടി ഐ യു പി സ്കൂൾ പൊന്നാനി :   ദേശീയ ആരോഗ്യ പരിപാടിയുടെ ഭാഗമായി ടെറ്റ്നസ് - ഡിഫ് തീരിയ പ്രതിരോധ കുത്തിവെപ്പ് പൊന്നാനി ടി ഐ യു പി സ്കൂളിൽ നടന്നു. ഗവ : താലൂക്ക് ആശുപത്രി ചീഫ് പീഡിയാട്രീഷ്യൻ ഡോ: എൻ എം സലീം കുട്ടികളെ പരിശോധിച്ചുകൊണ്ട് പരിപാടി ഉൽഘാടനം ചെയ്തു. പ്രധാനാധ്യാപകൻ പി വി അബ്ദുൽ ഖാദർ സ്വാഗതം പറഞ്ഞു. ഹെൽത്ത് ഇൻസ്പെക്ടർ പി വി സക്കീർ ഹുസ്സൈൻ പബ്ലിക് ഹെൽത്ത് നേഴ്സ് വൽസമ്മ. ജൂനിയർ നഴ്സുമാരായ ജാനകി, ഉഷാകുമാരി, രാധാമണി എന്നിവർ നേതൃത്വം നൽകി. 









Wednesday 10 February 2016

പിനോക്കം നിൽക്കുന്ന കുട്ടികൾക്കായി നാടകാവതരണം.

പിനോക്കം നിൽക്കുന്ന കുട്ടികൾക്കായി നാടകാവതരണം. 

പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കുള്ള പ്രത്യേക പഠന പ്രവർത്തനങ്ങളുടെ ഭാഗമായി അഞ്ചാം തരത്തിലെ "മഴവില്ല് വരക്കുന്നവർ" എന്ന മലയാള പാഠഭാഗത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ നാടകം പൊന്നാനി ടി ഐ യു പി സ്കൂളിൽ അരങ്ങേറിയപ്പോൾ...








മെട്രിക്ക്‌ മേള എൽ പി വിഭാഗം. ടി ഐ യു പി സ്കൂൾ പൊന്നാനി.

മെട്രിക്ക് മേളയുടെ ഭാഗമായി പൊന്നാനി ടി ഐ യു പി സ്കൂളിൽ ( എൽ പി വിഭാഗം) നടന്ന നിർമ്മാണ  പ്രവർത്തനങ്ങൾ.  ക്ലോക്ക് നിർമ്മാണം, മീറ്റർ സ്കെയിൽ നിർമ്മാണം, തുലാസും തൂക്കക്കട്ടികളും, അളവ് പാത്രങ്ങൾ എന്നിവ നിർമ്മിക്കാൻ എല്ലാ കുട്ടികൾക്കും പരിശീലനം നൽകി. കദീജ ടീച്ചർ, ഫർഹത്ത് ടീച്ചർ, ആയിഷാബി ടീച്ചർ, ബിനോജ് എന്നിവർ നേതൃത്വം നൽകി 






Friday 5 February 2016

" നമ്മുടെ കുട്ടികൾ നല്ല നാളെ " രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ്സ്‌

പൊന്നാനി ടി ഐ യു പി സ്കൂൾ പി ടി എ യുടെ ആഭിമുഖ്യത്തിൽ രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. " നമ്മുടെ കുട്ടികൾ നല്ല നാളെ " എന്ന വിഷയത്തിൽ പ്രമുഖ പ്രഭാഷകൻ അഷ്റഫ് ചെട്ടിപ്പടി ക്ലാസ്സെടുത്തു. പി ടി എ പ്രസിഡന്റ് വി പി നൗഷാദ് അദ്ധ്യക്ഷത വഹിച്ചു. കോയ മാസ്റ്റർ ആമുഖ പ്രസംഗം നടത്തി. സ്കൂൾ ഹെഡ്മാസ്റ്റർ പി വി അബ്ദുൽ ഖാദർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ബെറ്റി എം ജോസ് നന്ദിയും പറഞ്ഞു. 


ഗണിത നാടക മൽസരം ( യു പി വിഭാഗം )


പൊന്നാനി ടി ഐ യു പി സ്കൂളിൽ വിദ്യാർത്ഥികൾക്കായി ക്ലാസ്സ് തല ഗണിത നാടക മൽസരം സംഘടിപ്പിച്ചു. 5, 6, 7 ക്ലാസ്സിലേ കുട്ടികളാണു മൽസരത്തിൽ പങ്കെടുത്തത്. ഗണിത പഠനം നാടകത്തിലൂടേയും അവതരിപ്പിക്കാം എന്നതായിരുന്നു ഓരോ നാടകത്തിന്റേയും ലക്ഷ്യം. ഒന്നാം സ്ഥാനം ആറാം ക്ലാസ്സുകാരും രണ്ടാം സ്ഥാനം അഞ്ചാം ക്ലാസ്സുകാരും നേടിയെടുത്തു. ഹസീന ടീച്ചർ ബെറ്റി ടീച്ചർ ഹെഡ് മാസ്റ്റർ പി വി അബ്ദുൽ ഖാദർ എന്നിവരുടെ മേൽനോട്ടത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. 





Monday 25 January 2016

വിജയികൾക്ക്‌ അഭിനന്ദനങ്ങൾ


റിപബ്ലിക് ദിന ക്വിസ്സ് മൽസര വിജയികൾ :
(വലത്ത് നിന്നും)
ഷഹന 7എ
റിഫാന ഷെറിൻ 7സി
ജസ്ലാബി 7സി. 

റിപബ്ലിക്‌ ദിന ക്വിസ്സ്‌ മൽസരം

വിജയികൾക്കുള്ള സമ്മാനദാനം 


ജനാധിപത്യം കാത്ത്‌ സൂക്ഷിക്കുക

റിപബ്ലിക് ദിന പരിപാടികളുടേ ഔപചാരികമായ ഉദ്ഘാടനം ഹെഡ് മാസ്റ്റർ പി. വി. അബ്ദുൽ ഖാദർ വിദ്യാർത്ഥികൾക്ക് റിപബ്ലിക് ദിന സന്ദേശം നൽകിക്കൊണ്ട് നിർവ്വഹിക്കുന്നു. 


റിപബ്ലിക്‌ ദിന ക്വിസ്സ്‌

റിപബ്ലിക് ദിനത്തോടനുബന്ധിച്ച് പൊന്നാനി ടി ഐ യു പി സ്കൂളിൽ വിദ്യാർത്ഥികൾക്കായി നടത്തിയ റിപബ്ലിക് ദിന ക്വിസ്സ്, അബ്ദുല്ല കുട്ടി അലിയാസ് കോയ മാസ്റ്റർ അബ്ദുൽ ഗഫൂർ മാസ്റ്റർ എന്നിവർ നിയന്ത്രിക്കുന്നു. 


Wednesday 13 January 2016

Today's English Assembly (LP SECTION )conducted by IV B Std TIUP SCHOOL PONNANI.

Today's English Assembly (LP SECTION )conducted by IV B Std TIUP SCHOOL PONNANI.
Mstr: Mohammed Shameem leading the function. 

EVENTS :
Prayer
Pledge
Thoughts of the day
News Reading 
Self introduction 
A short note about pets
National Anthem.