പ്രതിജ്ഞ :
മണ്ണിനോട് ചേരാതെ പ്രകൃതിയോട് പിണങ്ങിയും ഭൂമിക്ക് ദോഷമായും നിൽക്കുന്ന പ്ലാസ്റ്റിക്, ജീവിതത്തിന്രെ സമസ്ത മേഘലകളിലും പിടികൂടിയിട്ടുണ്ട്. കൈകാര്യം ചെയ്യാൻ എളുപ്പം, വേഗത്തിൽ ലഭ്യമാകുന്നത് എന്നതിനാൽ പ്ലാസ്റ്റിക്കിന്റെ ഉപയോഗം വർദ്ധിക്കുകയും ഉപയോഗശേഷം അശ്രദ്ധമായി വലിച്ചെറിയുകയും ചെയ്യുന്നു. കത്തിച്ചാലും കുഴിച്ചിട്ടാലും വലിച്ചെറിഞ്ഞാലും മണ്ണിനും വിണ്ണിനും അപകടകാരിയായ പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറച്ചും റീ - സൈക്കിൾ ചെയ്തും പുനരുപയോഗിച്ചും ഭൂമിയെ രക്ഷിക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ ഞാൻ പങ്കെടുക്കുമെന്ന് ഇതിനാൽ പ്രതിജ്ഞ ചെയ്യുന്നു.
No comments:
Post a Comment